യുവാവിനെ മലദ്വാരത്തിലൂടെ കംപ്രസ്സര്‍ പമ്പ് ഉപയോഗിച്ച് കാറ്റടിച്ച് കൊലപ്പെടുത്തി പ്രതി അറസ്റ്റില്‍

കൊച്ചി: മലദ്വാരത്തിലൂടെ കംപ്രസ്സര്‍ പമ്പ് ഉപയോഗിച്ച് കാറ്റടിച്ചതിനെ തുടര്‍ന്ന്
അതിഥി തൊഴിലാളി മരിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ആസ്സാം ലഘിംപൂര്
ബന്റാവോഗോണ്‍ സിദ്ധാര്‍ത്ഥ്ചമുയ (33) യെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ്
ചെയ്തത്. ആസാം സ്വദേശി മിന്റു (36) ആണ് മരിച്ചത്. മലമുറി മറിയം പ്ലൈവുഡ്
കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു ഇരുവരും. തിങ്കളാഴ്ച
രാവിലെയാണ് കേസിനാസ്പതമായ സംഭവം. മിന്റു കുഴഞ്ഞുവീണു എന്ന് പറഞ്ഞ്
ആശുപത്രിയില്‍ എത്തിക്കുകയും ഉടന്‍ തന്നെ ഇയാള്‍ മരിക്കുകയുമായിരുന്നു. മരണത്തില്‍ അസ്വാഭാവികത തോന്നി കുറുപ്പുംപടി പോലീസ്് കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് സംഭവം പുറത്തുവന്നത്. ജില്ലാ പോലിസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രത്യേക അമ്പേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്. ഇന്‍സ്‌പെക്ടര്‍ എം.കെ.സജീവ്, എസ് ഐ മാരായ റ്റി.ബി.ബിബിന്‍, അബ്ദുള്‍ ജലീല്‍, വി.എം.അലി, എസ്.സി.പി.ഒ അനീഷ്
കുരിയാക്കോസ്, സി.പി.ഒ ബിന്ദു. എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്

 

Back to top button
error: Content is protected !!