കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്ത യുവതിയെ ശല്യം ചെയ്ത പേഴയ്ക്കാപ്പിള്ളി സ്വദേശി അറസ്റ്റില്‍

പേഴയ്ക്കാപ്പിള്ളി: കോട്ടയം-പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്ത യുവതിയെ ബസില്‍ വച്ച് ശല്യം ചെയ്ത പേഴയ്ക്കാപ്പിള്ളി സ്വദേശി അറസ്റ്റില്‍. പല്ലാരിമംഗലം മാവുടിയില്‍ താമസിക്കുന്ന പേഴയ്ക്കാപ്പിള്ളി അമ്പലത്തറയില്‍ സുനില്‍ (48) നെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ടാണ് കേസിനാസ്തപമായ സംഭവം. യുവതിയുടെ പരാതിയെ തുടര്‍ന്ന് പെരുമ്പാവൂര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ തിങ്കളാഴ്ച തന്നെ കോതമംഗലം അടിവാട് ഭാഗത്തുനിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. സമാന സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലും പ്രതിയ്‌ക്കെതിരെ കേസുണ്ട്. ഇന്‍സ്‌പെക്ടര്‍ ആര്‍.രഞ്ജിത്ത്, എസ്.ഐമാരായ റിന്‍സ്.എം.തോമസ്, എം.കെ.അബ്ദുള്‍ സത്താര്‍, എസ്.സി.പി.ഒമാരായ പി.എ.അബ്ദുള്‍ മനാഫ്, സി.കെ.മീരാന്‍, ജിഞ്ചു.കെ.മത്തായി തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Back to top button
error: Content is protected !!