വിദ്യാർത്ഥികളെ ആക്രമിച്ച കേസിൽ സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ

പിറവം: വിദ്യാര്‍ത്ഥികളെ ആക്രമിച്ച് കേസില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍.
കാഞ്ഞിരമറ്റത്തെ സ്വകാര്യ സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥികളെ
ആക്രമിച്ച് തലയ്ക്കടിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്. മണക്കുന്നം ഉദയംപേരൂര്‍ കാട്ടിപ്പുല്ലുകാട്ടില്‍ ആദിത്യന്‍ (18), മണക്കുന്നം ഉദയംപേരൂര്‍ കല്ലറക്കല്‍ജോയല്‍ മാര്‍ട്ടിന്‍ (18), മുളന്തുരുത്തി വട്ടുക്കുന്ന് മൈത്രി നഗര്‍ ചെട്ടിപ്പറമ്പില്‍ അദിന്‍ ജേക്കബ്ബ് എബ്രഹാം (18) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ പി.എസ്.ഷിജുവിന്റെ നേതൃത്വത്തില്‍ മുളന്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ അധ്യയന വര്‍ഷത്തിന്റെ അവസാന ദിവസം സ്‌കൂളില്‍ വെച്ച് ജൂനിയേഴ്‌സ് ആയ
കുട്ടികളെ ഇവര്‍ ആക്രമിക്കുകയായിരുന്നു. രണ്ടു കുട്ടികളുടെ തലയ്ക്ക്
ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രതികളെ പിറവം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍
ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. അറസ്റ്റിലായവരെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പുത്തന്‍കുരിശ് ഡി വൈ എസ് പി ടി.ബിവിജയന്‍ അറിയിച്ചു.എസ്.ഐമാരായ എസ് എന്‍ സുമിത , കെ കെ മോഹനന്‍ വി.ടി സുരേഷ്, എ.എസ്.ഐ പ്രിന്‍സ്, എസ്.സി.പി. ഒ ജിഷ മോള്‍ കുര്യന്‍, സിന്ധു, ഹരീഷ്, റെജിന്‍ പ്രസാദ്, ഗിരീഷ്, വിനോദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 

Back to top button
error: Content is protected !!