​പള്ളി​യി​ൽ മോ​ഷ​ണ​ത്തി​നി​ടെ പി​ടി​യി​ലാ​യ പ്ര​തി റി​മാ​ൻ​ഡി​ൽ

കൂത്താട്ടുകുളം: ടൗണ്‍ കത്തോലിക്കാ പള്ളിയില്‍ മോഷണത്തിനിടെ പിടിയിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൂത്താട്ടുകുളം അംബേദ്കര്‍ കോളനിയില്‍ തറവട്ടത്തില്‍ എമില്‍ ടി. ബിജു (23) ആണ് റിമാന്‍ഡിലായത്. തിങ്കളാഴ്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം. കൂത്താട്ടുകുളം ടൗണ്‍ കത്തോലിക്ക പള്ളിയിലെ ഭണ്ഡാരം തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാളെ പിടികൂടുകയായിരുന്നു. പള്ളിക്ക് അകത്തു കയറിയ മോഷ്ടാവ് മൈക്ക് സ്റ്റാന്‍ഡ് ഉപയോഗിച്ച് ഭണ്ഡാരം തകര്‍ക്കുന്നതിനിടെ പള്ളി ശുശ്രൂഷകന്റെ ശ്രദ്ധയില്‍പ്പെടുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പോലീസിനെ പ്രതി ആക്രമിച്ചു. ആക്രമണത്തില്‍ കൂത്താട്ടുകുളം സ്റ്റേഷനിലെ എസ്‌ഐ ഉള്‍പ്പെടെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. എസ്‌ഐ പി.എന്‍. പ്രതാപ്, രാജേഷ് തങ്കപ്പന്‍ എന്നിവരെ പരിക്കുകളോടെ കൂത്താട്ടുകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കൂടുതല്‍ പോലീസ് എത്തിയാണ് പ്രതിയെ പിടികൂടിയത്. ലഹരി വസ്തുക്കള്‍ക്ക് അടിമയായ ഇയാള്‍ ഇതിനു മുന്പും പോലീസ് പിടിയിലായിട്ടുണ്ട്. മോഷണശ്രമത്തിനിടെ പള്ളിയിലെ മൈക്ക് സ്റ്റാന്‍ഡ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മോഷണശ്രമത്തിനും ഡ്യൂട്ടിയിലിരുന്ന പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. സമാന രീതിയില്‍ മറ്റെവിടെയെങ്കിലും പ്രതി മോഷണം നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

Back to top button
error: Content is protected !!