മയക്കുമരുന്ന് കേസിലെ സ്ഥിരം പ്രതി കരുതല്‍ തടങ്കലില്‍

മൂവാറ്റുപുഴ: മയക്കുമരുന്ന് കേസിലെ സ്ഥിരം പ്രതിയെ കരുതല്‍ തടങ്കലിലാക്കി. പേഴയ്ക്കാപ്പിള്ളിയില്‍ താമസിക്കുന്ന തൊടുപുഴ സ്വദേശി ചെളികണ്ടത്തില്‍ കുഞ്ഞുമൊയ്തീന്‍ (നിസാര്‍ 40) നെയാണ് എറണാകുളം റൂറല്‍ പോലീസ് കരുതല്‍ തടങ്കലിലാക്കിയത്. മയക്ക്മരുന്ന് കടത്തും വിപണനവും നടത്തുന്നവരെ കരുതല്‍ തടങ്കലില്‍ വയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. 2020 നവംബറില്‍ അങ്കമാലിയില്‍ 103.870 കിലോ കഞ്ചാവ് പിടികൂടിയ കേസിലെയും, 2022 ജൂണില്‍1.223 കിലോ കഞ്ചാവ് പിടികൂടിയതിന് കോതമംഗലം എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത കേസിലെയും പ്രതിയാണ് കുഞ്ഞുമൊയ്തീന്‍. പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് കളപ്പുരക്കല്‍ അനസ് (46), കളമശേരി തേരോത്ത് പ്രസന്നന്‍ (44), തളിപ്പറമ്പ് മന്നാക്കര സി.കെ ഹൗസില്‍ ആബിദ് എന്നിവരെ മുന്‍പ് റൂറല്‍ പോലീസ് കരുതല്‍ തടങ്കലില്‍ ആക്കിയിരുന്നു. 2021 ല്‍ അങ്കമാലി കറുകുറ്റിയില്‍ 225 കിലോ കഞ്ചാവ് പിടിച്ച കേസിലെ പ്രതിയാണ് അനസ്. അഞ്ചോളം കേസുകള്‍ വേറെയുമുണ്ട്. കിഴക്കമ്പലം ഊരക്കാടുനിന്ന് രണ്ട് കിലോയോളം കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയാണ് പ്രസന്നന്‍. കൊലപാതക ശ്രമം, ആക്രമണം, ആയുധ നിയമം, അബ്കാരി നിയമം ലഹരി വസ്തു നിരോധന നിയമം, സ്‌ഫോട വസ്തു നിരോധനനിമയം തുടങ്ങി ഇരുപതോളം കേസുകള്‍ ഇയാളുടെ പേരിലുണ്ട്. അബിദില്‍ നിന്ന് 12 മില്ലിഗ്രാം ഹാഷിഷ് ഓയില്‍ 35 ഗ്രാം എം.ഡി.എം എ, 2 കിലോ മെത്താ പിറ്റമിന്‍ , 2 കിലോ കഞ്ചാവ് എന്നിവ പിടികൂടിയിരുന്നു. ഇതു കൂടാതെ 21 പേര്‍ക്കെതിരെ നടപടിയ്ക്കായി പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.