
മാറാടി: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ബുധനാഴ്ച രാവിലെ 9.30ഓടെ കായനാട് ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിലാണ് സൗത്ത് മാറാടി പുളിയാനിക്കാട്ട് സുജിത്ത് പി. ഏലിയാസ് (36) മരിച്ചത്. മാറാടിയില്‍ നിന്നും മൂവാറ്റുപുഴയിലേയ്ക്ക് പോവുകയായിരുന്ന സുജിത്ത് സഞ്ചരിച്ചിരുന്ന ബൈക്കും മൂവാറ്റുപുഴയില്‍ നിന്ന് പിറവത്തേയ്ക്ക് പോവുകയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. മൂവാറ്റുപുഴ പോലീസ് സംഭവസ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പാമ്പക്കുട ഗവണ്‍മെന്റ് ആശുപത്രിക്ക് കീഴില്‍ പത്ത് വര്‍ഷമായി സ്‌കൂളുകളില്‍ കൗണ്‍സിലറിയി പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: സോണി.മകള്‍: നോറ ഏലിയാസ്