തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പടക്കം പൊട്ടി പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.

 

മൂവാറ്റുപുഴ: തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് നടത്തിയ ആഘോഷത്തിനിടയിൽ പടക്കം പൊട്ടി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. മണക്കാട് പഞ്ചായത്തിൽ അരിക്കുഴ പുത്തൻപുരയ്ക്കൽ രവീന്ദ്രനാണ് (60) മരിച്ചത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തിൽ രാവിലെ പതിനൊന്നരയോടെ പാറക്കടവ് കവലയിലായിരുന്നു അപകടം. മണക്കാട് പഞ്ചായത്തിലെ ഒന്നാം വാ‌ർഡിലെ യു.ഡി.എഫ്. പ്രവർത്തകരുടെ വിജയ ആഘോഷത്തിൽ
രവീന്ദ്രനും പിക്കപ്പ് വാനിൽ കയറി പങ്കുചേരുകയായിരുന്നു. പാറക്കടവ് കവലയിൽ പടക്കം പൊട്ടിക്കുന്നതിനിടെ തീപ്പൊരി പിക്കപ്പ് വാനിലേക്ക് വണ്ടിയിലേക്ക് തെറിച്ച് വീഴുകയും വണ്ടിയിലിരുന്ന മാലപ്പടക്കം പൊട്ടി രവീന്ദ്രനും ഒപ്പമുണ്ടായിരുന്ന നാല് പേർക്കും പൊള്ളലേൽക്കുകയായിരുന്നു. മറ്റുള്ളവർ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഗുരുതരമായി പൊള്ളലേറ്റ രവീന്ദ്രനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ ഒമ്പതരയോടെ മരിച്ചു. കോവിഡ് മാനദണ്ഡ പ്രകാരമുള്ള പരിശോധനകൾക്കു ശേഷം പോസ്റ്റ്‌മാർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ നടത്തും.

ഭാര്യ: രമ
മകൾ: രമ്യ
മരുമകൻ: വിബിൻ.

Back to top button
error: Content is protected !!