ആരക്കുഴ

പറമ്പിൽ പാറപൊട്ടിക്കുന്നതിനിടെ കല്ലുകൾ തെറിച്ചു വീണ് 3 വീടുകൾ ഭാഗീകമായി തകർന്നു.

 

മൂവാറ്റുപുഴ:പറമ്പിൽ പാറപൊട്ടിക്കുന്നതിനിടെ കല്ലുകൾ തെറിച്ചു വീണ് 3 വീടുകൾ ഭാഗീകമായി തകർന്നു.പെരിങ്ങഴ വള്ളിക്കടയിൽ ഇന്നലെ വൈകുന്നേരം 6.30 ഓടെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽനിന്നും മണ്ണ് നീക്കവേ കണ്ട പാറ പൊട്ടിക്കുന്നതിനിടെയാണ് കല്ല് ചിതറി തെറിച്ച് സമീപത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചത്.വീടുകളുടെ ഒരു ഭാഗത്തെ ജനൽ ചില്ലകൾ പൂർണ്ണമായും തകർന്നു .കാവുംങ്കൽ തങ്കമ്മയുടെ വീടിനാണ് കൂടുതൽ നാശനഷ്ട്ടം സംഭവിച്ചത്. പരിസരത്തെ മറ്റ്തെ രണ്ട്റി വീടുകൾക്കും കെടുപാടുകൾ ഉണ്ട്.തെറിച്ചുവീണ കല്ല് വീടിൻ്റെ ഭിത്തി തകർത്ത് കിടപ്പുമുറിയിലേക്ക് പതിച്ചു. അപകട സമയം ഇവിടത്തെ കുട്ടികൾ പുറത്തായിരുന്നതുകൊണ്ട് പരിക്കേൽക്കാതെ രക്ഷപെട്ടു.കല്ലുകൾ പതിച്ച് വള്ളിക്കട റോഡും തകർന്നിട്ടുണ്ട് .സമീപവാസിയായ പാലാക്കാരൻ തോമസ് എബ്രഹാമിൻ്റെ വീടിൻ്റെ മതിൽ തകർന്നു.

 

Back to top button
error: Content is protected !!
Close