നിയന്ത്രണംവിട്ട മിനിലോറി ഹോട്ടൽ ഇടിച്ചു തകർത്തു

 

മൂവാറ്റുപുഴ:-നിയന്ത്രണംവിട്ട മിനിലോറി ഹോട്ടൽ ഇടിച്ചുതകർത്തു. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെ അടൂപ്പറമ്പിലായിരുന്നു അപകടമുണ്ടായത്. തൊടുപുഴയിൽ നിന്നും തെങ്ങിൻതൈകളുമായി മൂവാറ്റുപുഴ ഭാഗത്തേക്ക് എത്തിയ മിനിലോറി അടൂപ്പറമ്പിൽവച്ച് നിയന്ത്രണംവിട്ട് ഹോട്ടലിലേക്ക് ഇടിച്ചു കയറുകയായിരുന്നു.അപകടത്തിൽ ഹോട്ടൽ തകർന്നു.അപകട ശബ്ദം കേട്ട് ഞെട്ടിയുണർന്ന പിന്നിലെ വീട്ടുകാരും,നാട്ടുകാരും ചേർന്ന് വണ്ടിയിലുണ്ടായിരുന്ന പരിക്കേറ്റയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഇയാളുടെ പരിക്ക് ഗുരുതരമല്ല എന്നറിയുന്നു.വണ്ടിയിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്കും പരിക്കില്ല.അപകട കാരണം വ്യക്തമല്ല.പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂ

Back to top button
error: Content is protected !!