തോട്ടില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

മൂവാറ്റുപുഴ: തോട്ടില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഈസ്റ്റ് മാറാടി വരകപ്പിള്ളില്‍ ജോയിയുടെ മകന്‍ ജയ്‌മോന്‍ വി.ജോയി(37) ആണ് മരിച്ചത്. കഴിഞ്ഞ നാലിനാണ് ജയ്‌മോന്‍ വീടിനടുത്തുള്ള തോട്ടില്‍ വീണ് തലയ്ക്ക് പരിക്കേറ്റത്. തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്നലെ മരിച്ചു.ഇതിനിടയില്‍ ശ്വാസകോശത്തിനുണ്ടായ അണുബാധയാണ് മരണകാരണം.തുടര്‍ന്ന് പോസ്റ്റുമാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതിനാല്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ആറൂര്‍ മേരിഗിരി യാക്കോബായ പള്ളിയില്‍ സംസ്‌കാരം നടക്കും. ഭാര്യ: അനുമോൾ മാതാവ്: ലീല .

Back to top button
error: Content is protected !!