മൂവാറ്റുപുഴ 130 ജംഗ്ഷനില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം

മൂവാറ്റുപുഴ: മൂവാറ്റുപുഴ 130 ജംഗ്ഷനില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം.  2 ലോറിയും സ്ത്രീ ഉള്‍പ്പെടെ 4 പേര്‍ സഞ്ചരിച്ച ഒമിനി വാനുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഒമിനിവാന്‍ ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റു. ഇന്ന് 12 ഓടെയാണ് അപകടം നടന്നത്. കോട്ടയം ഭാഗത്തുനിന്നും മൂവാറ്റുപുഴയിലേക്ക് വരികയായിരുന്നു ഒമിനി വാന്‍ കൂത്താട്ടുകുളം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറിയില്‍ ഇടിക്കുകയും, തുടര്‍ന്ന് ബൈപ്പാസ് റോഡില്‍ നിന്നും എംസി റോഡിലേയ്ക്ക് പ്രവേശിച്ച മറ്റൊരു ലോറിയിലേയ്ക്കും ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ ഒമിനി വാനിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ലോറി ഡ്രൈവര്‍മാര്‍ക്കും സാരമായി പരിക്കേറ്റു. അപകടത്തെതുടര്‍ന്ന് നഗരത്തില്‍ ഗതാഗത കുരുക്കുണ്ടായി. മൂന്നു വാഹനങ്ങളും ഓടിക്കുവാന്‍ പറ്റാത്ത സ്ഥിതിയിലായതിനെ തുടര്‍ന്ന് പോലീസും, ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് വാഹനങ്ങള്‍ റോഡില്‍ നിന്നും നീക്കം ചെയ്തത്. തുടര്‍ന്ന് ഗതാഗതം പുനഃസ്ഥാപിച്ചു. നിര്‍മ്മലാ ആശുപത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 

 

Back to top button
error: Content is protected !!