എം.സി.റോഡിൽ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് അപകടം: ഒരാൾ മരിച്ചു

കൂത്താട്ടുകുളം: എം.സി.റോഡിൽ മേരിഗിരി കോളേജിനു സമീപം നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. പാലക്കുഴ ഉപ്പുകണ്ടം സ്വദേശി  കരിമ്പന കൊച്ചുകുന്നേൽ റെജി ജോസഫ് ( 54) ആണ് മരിച്ചത്.ഓട്ടോയിലെ യാത്രക്കാരനായ ഉപ്പുകണ്ടത്തെ പച്ചക്കറി വ്യാപാരി രാജൻ (62) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി 8.45 ഓടെ ഉപ്പുകണ്ടത്തിൽ നിന്നും സ്വകാര്യ സ്ഥാപനത്തിലെ തൊഴിലാളികൾക്ക് പച്ചക്കറിയുമായി എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തിൽ  മരിച്ച റെജി സിപിഎം പാലക്കുഴ ബ്രാഞ്ച് കമ്മറ്റി അഗവും ഉപ്പുകണ്ടം പബ്ലിക് ലൈബ്രറി സെക്രട്ടറിയുമാണ്. മൃതദേഹം കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സംസ്ക്കാരം പോസ്റ്റ്മോർട്ടത്തിനു ശേഷം പിന്നീട്. ഭാര്യ : അനുമോൾ. മക്കൾ : റോബിൻ (ചെന്നൈ), ആൽബിൻ (വിസാറ്റ് എൻജിനീയറിംഗ് കോളേജ് അവസാന വർഷ വിദ്യാർത്ഥി).

Back to top button
error: Content is protected !!