വയോധികന്റെ കാലിൽ ടോറസ് ലോറികയറിയിറങ്ങി

കോലഞ്ചേരി : കോലഞ്ചേരി മെഡിക്കൽ കോളേജ് ജംഗ്ഷനിൽ സ്കൂട്ടർ യാത്രക്കാരനായ വയോധികന്റെ കാലിൽ ടോറസ് ലോറി കയറിയിറങ്ങി. ഇന്നലെ ഉച്ചയ്ക്ക് 2.15 ഓടെയാണ് അപകടം ഉണ്ടായത്. മൂവാറ്റുപുഴ ഭാഗത്ത് നിന്ന് മെഡിക്കൽ കോളേജ് ആശുപത്രി ഭാഗത്തേക്ക് തിരിഞ്ഞ സ്കൂട്ടർ യാത്രികനായ ഇടതൊട്ടിയിൽ തോമസ് (80) നെയാണ് മൂവാറ്റുപുഴ ഭാഗത്ത് നിന്ന് തന്നെ വന്ന ലോറി ഇടിച്ചത്. അപകടത്തിൽ പരിക്കെറ്റ വയോധികനെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോലഞ്ചേരി ടൗണിലെ തിരക്കേറിയ മെഡിക്കൽ കോളേജ് ജംഗ്ഷനിൽ സിഗ്നൽ ലൈറ്റുകളോ, ട്രാഫിക്ക് പോലീസ് സംവിധാനങ്ങളോ, സീബ്രാ ലൈനുകളോ, രാത്രികാലങ്ങളിൽ വേണ്ട വെളിച്ചമോ ഇല്ലാത്തത് സ്ഥലത്ത് അപകടം വർദ്ധിക്കാൻ ഇടയാക്കുന്നുണ്ട് എന്ന് നാട്ടുകാർ ആരോപിച്ചു.

Back to top button
error: Content is protected !!