ആരക്കുഴയില്‍ സ്‌കൂട്ടറിന് പിന്നില്‍ കാര്‍ ഇടിച്ച് അപകടം

മൂവാറ്റുപുഴ: ആരക്കുഴയില്‍ സ്‌കൂട്ടറിന് പിന്നില്‍ കാര്‍ ഇടിച്ച് അപകടം. ഇന്ന് രാവിലെ 10ഓടെ മൂവാറ്റുപുഴ ആരക്കുഴ റോഡില്‍ മൂഴി പാലത്തിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തില്‍ ആരക്കുഴ സ്വദേശിനിയായ സ്‌കൂട്ടര്‍ യാത്രിക നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. പെരുമ്പല്ലൂര്‍ ഭാഗത്ത് നിന്ന് ആരക്കുഴയിലേക്ക് പോവുകയായിരുന്ന സ്‌കൂട്ടറില്‍ പിന്നാലെ എത്തിയ കാര്‍ ഇടിക്കുകയായിരുന്നു.അപകടത്തെ തുടര്‍ന്ന് സ്‌കൂട്ടര്‍ 50 അടി താഴ്ചയിലേക്ക് പതിച്ചു. സ്‌കൂട്ടര്‍ യാത്രിക റോഡരികിലെ മരത്തില്‍ തട്ടി നിന്നതിനാല്‍ വലിയ അപകടം ഒഴിവായി. പ്രദേശത്ത് റോഡിന് വീതി കുറവായതും, സംരക്ഷണ വലയങ്ങളില്ലാത്തും അപകട ഭീഷണി ഉയര്‍ത്തുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.

Back to top button
error: Content is protected !!