അപകടം

മീന്‍ കുളം വൃത്തിയാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു.

മൂവാറ്റുപുഴ : മീന്‍ കുളം വൃത്തിയാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. പെരുമ്പല്ലൂര്‍ മേമ്മടത്തില്‍ (എട്ടുപറപ്പടവില്‍) ജോസ് (മാനു)വിന്‍റെ മകന്‍ റോബിന്‍ (24) ആണ് മരിച്ചത്. ഇന്ന്  ഉച്ചയോടെ വീടിന് സമീപത്തെ മീന്‍കുളം വൃത്തിയാക്കുന്നതിനിടെയാണ് ഷോക്കേറ്റത്. നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ സഹോദരനും സുഹൃത്തും ചേര്‍ന്ന് ഉടന്‍ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം നാളെ  വൈകുന്നേരം അഞ്ചിന് പെരുമ്പല്ലൂര്‍ വിശുദ്ധ പത്താം പീയൂസ് പള്ളിയില്‍. മാതാവ് : വത്സ കോതമംഗലം ഏര്‍ത്തടത്തില്‍ കുടുംബാംഗം, സഹോദരന്‍ : റോബര്‍ട്ട്. പരേതന്‍ നെല്ലാട് കിന്‍ഫ്രയിലെ സ്പെക്ട ഡികോര്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു.

ഫോട്ടോ ……. റോബിന്‍.

Back to top button
error: Content is protected !!
Close