അപകടംമൂവാറ്റുപുഴ
മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന് ദാരുണാന്ത്യം

മൂവാറ്റുപുഴ: മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന് ദാരുണാന്ത്യം. കടാതി ആശിര്‍വാദ് കെ.വി ഉലഹന്നാന്‍ (65)ആണ് മരിച്ചത്. കെ.എല്‍.എം ഫിന്‍കോര്‍പ് അരമനപ്പടി ബ്രാഞ്ച് മാനേജറാണ് ഉലഹന്നാന്‍. തിങ്കളാഴ്ച മൂവാറ്റുപുഴ നെഹ്‌റു പാര്‍ക്കിന് സമീപമുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉലഹന്നാന്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് 11ഓടെ മരിച്ചു. നെഹ്‌റു പാര്‍ക്കില്‍ നിന്നും കെ.എല്‍.എമ്മിലേയ്ക്ക് പോകും വഴി ഉലഹന്നാന്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു.
മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കല്‍ക്ക് വിട്ട് നല്‍കും. ഭാര്യ: മേഴ്‌സി.മക്കള്‍: ആന്‍സണ്‍, ആഷ്‌ന(കാനഡ). മരുമക്കള്‍: സുസ്മി, സാബു. സംസ്‌കാരം പിന്നീട്.