വാഹനാപകടത്തില്‍ ചീഫ് സെക്രട്ടറി വി.പി ജോയിയുടെ സഹോദരി മരിച്ചു

 

കോലഞ്ചേരി : ചീഫ് സെക്രട്ടറി വി.പി ജോയിയുടെ സഹോദരി വാഹനാപകടത്തില്‍ മരിച്ചു. രാമനാട്ടുകര ഒളിക്കുഴിയില്‍ വീട്ടില്‍ സെലിന്‍ വി. പീറ്ററാണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ ബൈപ്പാസില്‍ കൂടത്തംപാറയ്ക്കടുത്തായിരുന്നു അപകടം. രാമനാട്ടുകരയില്‍നിന്ന് കോഴിക്കോട് സ്റ്റാര്‍കെയര്‍ ആശുപത്രിയിലുള്ള മകളെ കാണാന്‍ വരുമ്പോള്‍ സെലിന്‍ ഓടിച്ച കാറും ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സെലിനെ ഉടന്‍ തന്നെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.

 

രാമനാട്ടുകര ഭാഗത്തേക്ക് സാധനങ്ങളുമായി പോകുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയാണ് ഇടിച്ചത്. കാറില്‍ സെലിന്‍മാത്രമേ ഉണ്ടായിരുന്നുള്ളൂ. കരിപ്പൂര്‍ വിമാനത്താവളത്തിലെ എയര്‍ട്രാഫിക് കണ്‍ട്രോളര്‍ മാക്സിസിന്റെ ഭാര്യയാണ്‌സെലിന്‍.

Back to top button
error: Content is protected !!