ചാലക്കുടിപ്പുഴയിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു. ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു.

 

മൂവാറ്റുപുഴ:-പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് ചാലക്കുടിപ്പുഴയിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും പുഴയിലേക്ക് ചാടി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് ഉച്ചക്ക് മൂന്നരയോടെയാണ് അപകടമുണ്ടായത്.നിയന്ത്രണംവിട്ട ലോറി ചാലക്കുടി പുഴയുടെ പഴയ പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് പുഴയിലേക്ക് മറിയുകയായിരുന്നു. നാഗാലന്‍ഡ് രജിസ്‌ട്രേഷനുള്ള ലോറിയാണ് അപകടത്തില്‍പ്പെട്ടത്.ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട ഉടന്‍ ഡ്രൈവര്‍ സാഹില്‍ ക്ലീനര്‍ ഇഖ്ബാല്‍ എന്നിവര്‍ പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു. പുഴയില്‍ തങ്ങി കിടന്നിരുന്ന മുളങ്കൂട്ടത്തിനിടയില്‍ കയറിയിരുന്ന ഇവരെ ഫയര്‍ഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്.
അപകടത്തെ തുടര്‍ന്ന് ഇരു പാലങ്ങളിലും ഒരു മണിക്കൂറിലേറെ സമയം ഗതാഗതം തടസ്സപ്പെട്ടു.

 

Back to top button
error: Content is protected !!