വേങ്ങച്ചുവട് വാഹനാപകടം: ഒരാൾ മരിച്ചു

വാഴക്കുളം: വേങ്ങച്ചുവട്ടിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു.രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു.ആനിക്കാട് ഇത്തിമറ്റത്തിൽ മണികണ്ഠൻ (78) ആണ് മരിച്ചത്.വെളിയന്നൂർക്കാരൻ ബിജു (52),ബിന്ദു ഭവനിൽ ബിജു (50) എന്നിവർക്കാണ് പരിക്കേറ്റത്.ഇന്നലെ രാത്രി ഏഴരയോടെ ഓട്ടോയും മിനിലോറിയുംകൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.സീതപ്പടിയിലെ ബസ് സ്റ്റോപ്പിനു സമീപമാണ് അപകടമുണ്ടായത്.തൊടുപുഴയിൽ നിന്ന്

വാഴക്കുളം ഭാഗത്തേക്കു വരികയായിരുന്ന ഓട്ടോ എതിർദിശയിൽ പോയ മിനിലോറിയിലിടിക്കുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്.ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ടു പേരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വത്സലയാണ് മണികണ്ഠൻ്റെ ഭാര്യ.മക്കൾ:ദീപു,ദീപ.

 

Back to top button
error: Content is protected !!