നിർത്തിയിട്ടിരുന്ന ചരക്കു വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ച് ഡ്രൈവർക്ക് പരിക്ക് 

 

മൂവാറ്റുപുഴ : പെരുമ്പാവൂർ- മൂവാറ്റുപുഴ എംസി റോഡിൽ പുളിഞ്ചുവട് കവലയിൽ നിർത്തിയിട്ടിരുന്ന ചരക്കു വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ച് ഡ്രൈവർക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.നിർത്തിയിട്ടിരുന്ന വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അഗ്നിശമനസേന സ്ഥലത്തെത്തി റോഡ് വൃത്തിയാക്കി.

Back to top button
error: Content is protected !!