അപകടം

ടെമ്പോട്രാവലറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.

 

മൂവാറ്റുപുഴ:ടെമ്പോട്രാവലറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ആനിക്കാട് ആരിക്കാപ്പിള്ളിൽ രാജീവിന്റെ മകൻ ഹരികൃഷ്ണൻ (24) ആണ് മരിച്ചത്. ഇന്ന് രാത്രി എട്ടരയോടെ മാവിൻചുവട് ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്. തൊടുപുഴ ഭാഗത്തുനിന്നു എത്തിയ ടെമ്പോട്രാവലറും മൂവാറ്റുപുഴ ഭാഗത്തുനിന്ന് വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് യുവാവിനെ ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
മാതാവ് -ദീപ
സഹോദരങ്ങൾ – രാകേന്ദു, യദുകൃഷ്ണൻ.

 

Back to top button
error: Content is protected !!
Close