വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കോലഞ്ചേരി : വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നെല്ലാട് പാറപ്പുറത്ത് ജോസിന്റെ മകന്‍ എല്‍ദോ (25) ആണ് മരിച്ചത്. തൊടുപുഴ മടക്കത്താനത്ത് കഴിഞ്ഞ 19ന് രാവിലെ 8.30നായിരുന്നു അപകടം. തൊടുപുഴയിലെ സ്ഥാപനത്തില്‍ ജോലിക്ക് ബൈക്കില്‍ പോകും വഴി എതിരെ വന്ന പിക്അപ് വാനുമായി കൂട്ടിമുട്ടിയാണ് എല്‍ദോക്ക് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച മൂന്നു മണിയോടെ മരിച്ചു. മാതാവ് റെജി. സഹോദരന്‍ ജെറിന്‍. ശവസംസ്‌ക്കാരം ബുധനാഴ്ച ഉച്ചക്കു ശേഷം കുന്നക്കുരുടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍.മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂ

Back to top button
error: Content is protected !!