കടയിരിപ്പിന് സമീപം ബസ്സും ടോറസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്.

 

കോലഞ്ചേരി:കടയിരിപ്പിന് സമീപം ബസ്സും ടോറസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്.   ആലുവ കോലഞ്ചേരി റൂട്ടിൽ കാരിക്കോട് അമ്പലത്തിന് സമീപമുള്ള വളവിലാണ് അപകടം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് സംഭവം. അപകടസമയത്ത് ആറോളം വിദ്യാർത്ഥികൾ ബസ്സിലുണ്ടായിരുന്നു. കോലഞ്ചേരി – ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്.ആലുവ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ബസ്സിലേയക്ക് എതിരേ അമിതവേ​ഗതിയൽ എത്തിയ ടോറസ്സ് ടിപ്പർ ഇടിച്ചു കയറുകയായിരുന്നു.അപകടത്തിൽ ബസ്സിന്റെ മുൻഭാ​ഗം പൂർണ്ണമായും തകർന്നു.പുത്തൻകുരകിശ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.ബസ് ഡ്രൈവർ കണിയാംകുടി പ്രവീൺ കുമാർ (32), കണ്ടക്ടർ നരങ്ങത്തോട് വീട്ടിൽ എൻ.പി.പത്രോസ് (56), മുണ്ടേക്കുടിയിൽ അമ്മിണി രാമൻ കുട്ടി ‘(70) ,മാലക്കുളങ്ങര വീട്ടിൽ ഗോപിക കൃഷ്ണകുമാർ (17), പൂവേലിക്കുടി ചന്ദ്രിക ഹരിദാസ് (55) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ആരുടെയും പരിക്കുകൾ ​ഗുരുതരമല്ലെന്ന് ആശുപത്രിവ‍ത്തങ്ങൾ അറിയിച്ചു.

Back to top button
error: Content is protected !!