എഴുന്നൂറ്റിപത്ത് ഗ്രാം കഞ്ചാവുമായി നിരവധി കേസിലെ പ്രതി പിടിയില്‍

പെരുമ്പാവൂര്‍: എഴുന്നൂറ്റിപത്ത് ഗ്രാം കഞ്ചാവുമായി നിരവധി കേസിലെ പ്രതി പിടിയില്‍. പെരുമ്പാവൂര്‍ ഒന്നാംമൈല്‍ നടപ്പറമ്പില്‍ സലാം (51) നെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുചക്ര വാഹനത്തില്‍ കഞ്ചാവ് വില്‍പ്പനയ്ക്ക് കൊണ്ടുപോകുമ്പോഴാണ് പള്ളിക്കര ഭാഗത്ത് നിന്നും പ്രതിയെ പിടികൂടിയത്. പ്രതിയുടെ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. കഞ്ചാവ് ചെറിയ പൊതികളിലാക്കിയാണ് വില്‍പ്പന. ഇന്‍സ്‌പെക്ടര്‍ വി.പി.സുധീഷ്, എസ് ഐ എ.ബി.സതീഷ്, എ.എസ്.ഐമാരായ ജെ.സജി, കെ.എ.നൗഷാദ്, എസ്.സി.പി.ഒ മാരായ പി.എ.അഫ്‌സല്‍, അഭിലാഷ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Back to top button
error: Content is protected !!