അക്കാഡമിക് ബാങ്ക് നിര്‍ബന്ധമാക്കണം

മൂവാറ്റുപുഴ: അക്കാഡമിക് ബാങ്ക് ഒഫ് ക്രെഡിറ്റ് (എ.ബി.സി) കേരളത്തില്‍ നിര്‍ബന്ധമാക്കണമെന്ന് ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം സംസ്ഥാന സമിതി (യു.വി.എ.എസ്) ആവശ്യപ്പെട്ടു. സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യതാ തട്ടിപ്പുകള്‍ക്ക് ശാശ്വത പരിഹാരമായി എ.ബി.സി ഐ.ഡി, ഡിജിലോക്കര്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും ക്രെഡിറ്റ് കണക്കാക്കലും നിര്‍ബന്ധമാക്കണം. ഇ-സമൃദ്ധ് എന്ന കോളേജ് അഡ്മിനിസ്ട്രേഷന്‍ സോഫ്ടുവെയര്‍ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കുകയും കോര്‍ അക്കാഡമിക് ബാങ്കിംഗ് കൊണ്ടുവരികയും ചെയ്യണം. ഏകീകൃത സിവില്‍ കോഡിനെ സംബന്ധിച്ച തെറ്റിദ്ധാരണകള്‍ മാറ്റുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനും സെമിനാറുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കാനും സംഘം തീരുമാനിച്ചതായി യു.വി.എ.എസ് ജനറല്‍ സെക്രട്ടറി ഡോ. സുധീഷ് കുമാര്‍ പറഞ്ഞു.

 

Back to top button
error: Content is protected !!