ആവോലി ഗ്രാമപഞ്ചായത്ത് എഫ്എച്ച്‌സി പാര്‍ക്കിംഗ് ഏരിയയുടെയും, ലാബിന്റെ പ്രവര്‍ത്തന ഉദ്ഘാടനവും നടത്തി: പ്രതിഷേധിച്ച് പ്രതിപക്ഷം

മൂവാറ്റുപുഴ: ആവോലി ഗ്രാമ പഞ്ചായത്ത് എഫ് എച്ച് സി യില്‍ പുതുതായി നിര്‍മിച്ച പാര്‍ക്കിംഗ് ഏരിയയുടെയും എഫ് എച്ച് സി ലാബിന്റെ പ്രവര്‍ത്തന ഉദ്ഘാടനവും മാത്യൂ കുഴല്‍നാടന്‍ എം എല്‍ എ നിര്‍വഹിച്ചു. പ്രസിഡന്റ് ഷെല്‍മി ജോണ്‍സ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് തെക്കുംപുറം, പഞ്ചായത്ത് അംഗങ്ങളായ ഷെഫാന്‍ വി എസ് , അഷറഫ് മൈതീന്‍,ബിജു മുള്ളംങ്കുഴി, ആന്‍സമ്മ വിന്‍സന്റ് , ബിന്ദു ജോര്‍ജ് , വിവിധ കക്ഷി നേതാക്കളായ കെ പി മുഹമ്മദ്, രാജു കണിമറ്റം, മെഡിക്കല്‍ ഓഫീസര്‍ പ്രിയ ബെല്‍രാജ് എന്നിവര്‍ പ്രസംഗിച്ചു.

അതേസമയം കുടുംബാരോഗ്യ കേന്ദ്രത്തിന് അനുവദിച്ച ലാബിന്റെ ഉദ്ഘാടനത്തില്‍ നിന്ന് പഞ്ചായത്തിലെ ഇടതുപക്ഷ മെമ്പര്‍മാരെ ഒഴിവാക്കിയതിലും പ്രചാരണ ബോര്‍ഡുകളില്‍ ഇടതുനേതാക്കളെ ഒഴിവാക്കിയതിലും പ്രതിഷേധിച്ച് എല്‍.ഡി.എഫ് ആവോലി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലാബിന്റെ സമാന്ത ഉദ്ഘാടനവും പ്രതിഷേധയോഗവും നടത്തി. ചൊവ്വാഴ്ച രാവിലെ 10ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യാനിരുന്ന ലാബ് ഇടതുപക്ഷ നേതാക്കളുടെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിബിള്‍ സാബു സമാന്തര ഉദാഘാടനം നടത്തി

 

 

Back to top button
error: Content is protected !!