ആരക്കുന്നത്ത് ബസും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

 

 

ആരക്കുന്നം : സ്വകാര്യ ബസിന് അടിയിലേക്ക് സ്കൂട്ടർ പാഞ്ഞുകയറി കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം.ആരക്കുന്നം ടോക്ക് എച്ച് എൻജിനീയറിങ് കോളേജിൽ ഒന്നാം വർഷ വിദ്യാർഥിനിയായ തിരുവാങ്കുളം സ്വദേശി അഞ്ജലി. എ (19)ആണ് മരിച്ചത്. ഇന്ന് രാവിലെ 9. 15ന് നടക്കാവ്- പിറവം റോഡിൽ ആരക്കുന്നം പുളിക്കമാലിയിലാണ് അപകടമുണ്ടായത്. പിറവത്ത് നിന്നും വരികയായിരുന്ന കിംഗ്സ് ബസ്സും പുളിക്കമാലി കവലയിലേക്ക് വരികയായിരുന്ന വിദ്യാർഥിനി ഓടിച്ചിരുന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ഉടൻതന്നെ അപകടത്തിൽപ്പെട്ട വിദ്യാർഥിനിയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

Back to top button
error: Content is protected !!