ആരക്കുഴ സെന്റ് ജോസഫ് സ്‌കൂളില്‍ ശില്പശാല ആരംഭിച്ചു

വാഴക്കുളം: ആരക്കുഴ സെന്റ് ജോസഫ് സ്‌കൂളില്‍ മൂന്ന് ദിവസം നീളുന്ന ശില്പശാല ആരംഭിച്ചു. ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതം എന്നീ പഠന മേഖലകളെ പ്രവര്‍ത്തി പരിചയവുമായി ബന്ധിപ്പിച്ച് നടത്തുന്ന തൊഴിലധിഷ്ഠിത പ്രവര്‍ത്തനങ്ങളുടെ പരിശീലന പരിപാടിയായാണ് ശില്പശാല ഒരുക്കുന്നത്. മൂവാറ്റുപുഴ ബി.ആര്‍.സിയുടെ നേതൃത്വത്തിലൊരുക്കുന്ന ശില്പശാലയില്‍ 40 എട്ടാം ക്ലാസ് വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി മാത്യു ഉദ്ഘാടനം നിര്‍വഹിച്ചു. ബി.പി.സി ആനി ജോര്‍ജ് പദ്ധതി വിശദീകരണം നടത്തി. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ്് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ലസിത മോഹന്‍ മുഖ്യ പ്രഭാഷണം നടത്തി. ദീപ്തി സണ്ണി അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ബി.ആര്‍.സി യില്‍ നിന്നുള്ള ഹണി,ആതിര, അനിറ്റ, ബിന്ദു, രാജി, നീതു എന്നിവരാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്. സമ്മേളനത്തില്‍ മൂവാറ്റുപുഴ വിദ്യാഭ്യാസ ഓഫീസര്‍ ജീജ വിജയന്‍, സെയ്ന്റ് ജോസഫ് സ്‌കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ റ്റിസ്സാറാണി എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!