വാഴക്കുളത്ത് ആം ആദ്മി പാര്‍ട്ടി പ്രതിഷേധ ജാഥ നാളെ

വാഴക്കുളം:ആം ആദ്മി പാര്‍ട്ടി വാഴക്കുളത്ത് ശനിയാഴ്ച പ്രതിഷേധ ജാഥ നടത്തും.
കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ അന്യായമായ നികുതി വര്‍ദ്ധനവ്,ഇന്ധന വില വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള ജനദ്രോഹ ബജറ്റില്‍ പ്രതിഷേധിച്ചാണ് ജാഥ നടത്തുന്നത്. വൈകുന്നേരം 5 ന് വാഴക്കുളത്ത് ഫെഡറല്‍ ബാങ്കിനു സമീപം ആരംഭിക്കുന്ന ജാഥയ്ക്ക് ആം ആദ്മി പാര്‍ട്ടി വോളന്റിയര്‍മാരായ ഡോ. രവീന്ദ്രനാഥ് കമ്മത്ത്, സലിം മുക്കണ്ണിയില്‍,നൗഷാദ് രണ്ടാര്‍കര, ഒ.എം ജോര്‍ജ്, യു.എസ് വിജയന്‍,ബേബി പൈക്കാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ടൗണ്‍ ചുറ്റിയുള്ള പ്രതിഷേധ ജാഥയ്ക്കു ശേഷം പൈനാപ്പിള്‍ മാര്‍ക്കറ്റിനു സമീപം പ്രതിഷേധയോഗംചേരും

 

Back to top button
error: Content is protected !!