താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ 24 മ​ണി​ക്കൂ​റും ലാ​ബ് സൗ​ക​ര്യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആം ആദ്മി പാര്‍ട്ടി

കോതമംഗലം: താലൂക്ക് ആശുപത്രിയില്‍ 24 മണിക്കൂറും ലാബ് സൗകര്യം ഉറപ്പാക്കണമെന്ന് ആം ആദ്മി പാര്‍ട്ടി താലൂക്ക് കമ്മിറ്റി. കോതമംഗലം താലൂക്കിലെ എട്ട് പഞ്ചായത്തുകളും ഒരു നഗരസഭയും ഉള്‍പ്പെടുന്നതും ഹൈറേഞ്ചിന്റെ കവാടമായതിനാലും ദിനംപ്രതി ആയിരക്കണക്കിന് രോഗികളുമാണ് ചികിത്സ തേടി താലൂക്ക് ആശുപത്രിയിലെത്തുന്നത്. ഒന്‍പത് ആദിവാസി ഊരുകളും താലൂക്ക് ആശുപത്രിയുടെ പരിധിയിലുണ്ട്. വൈകുന്നേരം ഏഴിന് ശേഷം ചികിത്സ തേടുന്ന ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലാബ് ടെസ്റ്റുകള്‍ താലൂക്കാശുപത്രിയില്‍ ലഭ്യമല്ല. രാത്രിയില്‍ അപകടത്തില്‍പ്പെട്ട് വരുന്നവര്‍ക്ക് എക്‌സറേ പോലും എടുക്കുന്നതിനുള്ള സൗകര്യമില്ല. സ്‌കാനിംഗ് യൂണിറ്റ് ഇല്ലാത്തതു മൂലം ഭീമമായ തുക നല്‍കി പുറമെയുള്ള ആശുപത്രികളെ സമീപിക്കേണ്ട അവസ്ഥയാണ്. പല ഡോക്ടര്‍മാരും അവധിയാണെന്ന് കൃത്യമായി പ്രദര്‍ശിപ്പിക്കാത്തതും ഒപി ചീട്ട് എടുക്കുന്നവരെ അറിയിക്കാത്തതും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. അടിയന്തരമായി 24 മണിക്കൂറും ലാബും, എക്‌സറേയുമുള്‍പ്പടെ പ്രവര്‍ത്തന സജ്ജമാക്കണമെന്നും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ശ്വാശത പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പട്ട് എറണാകുളം ജില്ല മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയതായും നേതാക്കള്‍ അറിയിച്ചു. സാബു കുരിശിങ്കല്‍ അധ്യക്ഷത വഹിച്ചു. വിജോയി പുളിക്കല്‍, എല്‍ദോ പീറ്റര്‍, കെ.എസ്. ഗോപിനാഥന്‍, ജോസ് മാലിക്കുടി, ഷാജന്‍ കറുകിടം, യോഹന്നന്‍ വെണ്ടുവഴി എന്നിവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!