കോഴിപ്പിള്ളി ഒന്നാം വാര്‍ഡിലുള്ള വലിയകുളം നവീകരിച്ചതില്‍ വന്‍ അഴിമതി: സൂചന പ്രതിഷേധ സമരം നടത്തി ആം ആദ്മി പാര്‍ട്ടി

കോതമംഗലം: ആം ആദ്മി പാര്‍ട്ടി വാരപ്പെട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി. കോഴിപ്പിള്ളി ഒന്നാം വാര്‍ഡിലുള്ള വലിയകുളം നവീകരിച്ചതില്‍ വന്‍ അഴിമതി നടത്തിയതിലും, അശാസ്ത്രിയ നിര്‍മ്മാണം നടത്തിയതിലും പ്രതിഷേധിച്ചാണ് സൂചന പ്രതിഷേധ സമരം നടത്തിയത്. പര്‍ട്ടി പഞ്ചായത്ത് സെക്രട്ടറി ഇ. പിയേഴ്‌സണ്‍ ഉദ്ഘാടനം ചെയ്തു. എഎപി വാരപ്പെട്ടി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.സി ബോസ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ്റ് ജിജോ പൗലോസ് പൗലോസ് മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന കമ്മറ്റി അംഗം ജോണ്‍സണ്‍ കറുകപ്പിള്ളില്‍ , ജില്ലാ കമ്മറ്റി അംഗം എല്‍ദോ പീറ്റര്‍ ,രവി ഇഞ്ചൂര്‍, ജോയി കാട്ടുച്ചിറ, സുരേഷ് പത്ദനാഭന്‍, കെ.എസ് ഗോപിനാഥ്, ജോസ് മാലിക്കുടി, ഷാജന്‍ കറുകടം, ശാന്തമ്മ ജോര്‍ജ് , വിനോദ് ഇരുമലപ്പടി എന്നിവര്‍ പ്രസംഗിച്ചു. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തുന്ന ഇത്തരം അഴിമതികള്‍ക്ക് ആം ആദ്മിപാര്‍ട്ടി കൂട്ടുനില്‍ക്കില്ലെന്നും ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും സമരക്കാര്‍ വ്യക്തമാക്കി.

 

Back to top button
error: Content is protected !!