കോതമംഗലം നഗരസഭ മാര്‍ക്കറ്റും പരിസരവും മാലിന്യ കൂമ്പാരമായി മാറിയതില്‍ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടി

മൂവാറ്റുപുഴ: കോതമംഗലം നഗരസഭ മാര്‍ക്കറ്റും പരിസരവും മാലിന്യ കൂമ്പാരമായി മാറിയിരിക്കുന്നതിനാല്‍ അടിയന്തിര നടപടിസ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി പ്രതിഷേധം നടത്തി. ആം അദ്മി പാര്‍ട്ടി സംസ്ഥാന കമ്മറ്റി അംഗം ജോണ്‍സണ്‍ കറുകപ്പിള്ളില്‍ പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തു. ടൗണ്‍ യു.പി സ്‌കൂളിന്റെ മതിലിനോട് ചേര്‍ന്നുള്ള മാര്‍ക്കറ്റില്‍ സ്ഥിതിചെയ്യുന്ന ശുചിമുറി ഉപയോഗഗൂന്യമായി കൊതുകു വളര്‍ത്തല്‍ കേന്ദ്രമായി മാറിയതായി ജോണ്‍സണ്‍ കറുകപ്പിള്ളില്‍ കുറ്റപ്പെടുത്തി. മാര്‍ക്കറ്റിലെ 100 കണക്കിന് ആളുകള്‍ ഒപ്പിട്ട പരാതി മണ്ഡലം പ്രസിഡന്റ് ജിജോ പൗലോസിന്റെ നേതൃത്വത്തില്‍ നഗരസഭ ചെയര്‍മാന് കൈമാറി. മണ്ഡലം സെക്രട്ടറി വിജോയി പുളിക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മുഹമ്മദ് നൗഷാദ്, റെജി ടീച്ചര്‍, സാബു കുരിശിങ്കല്‍, ജിജോ പൗലോസ്, ഷാജു കെപി ബാബു പിച്ചാട്ട്, അരുണ്‍ നെല്ലിക്കുഴി, തുടങ്ങയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!