മൂവാറ്റുപുഴ

ഉത്തർപ്രദേശിൽ നടക്കുന്നത് ഗുണ്ടാരാജ് എന്ന് ആം ആദ്മി പാർട്ടി.

 

മൂവാറ്റുപുഴ: ഉത്തർപ്രദേശിൽ നടക്കുന്നത് ഗുണ്ടാരാജ് ആണെന്ന് ആം ആദ്മി പാർട്ടി. കേരളത്തിൻ്റെ ചുമതലയുള്ള ആം ആദ്മി പാർട്ടി നാഷണൽ ഒബ്സർവർ സോമനാഥ് ഭാരതി എം.എൽ.എ. ഉത്തർപ്രദേശിലെ സർക്കാർ സ്കൂൾ സന്ദർശനത്തിനിടെ ബി.ജെ.പി. ഗുണ്ടകളാൽ അക്രമിക്കപ്പെട്ടത് പ്രതിഷേധാർഹവും ഇന്ത്യൻ ജനാധിപത്യത്തിന് തീരാകളങ്കവുമാണെന്ന് മൂവാറ്റുപുഴ നിയോജകമണ്ഡലം ആം ആദ്മി പാർട്ടി അഭിപ്രായപ്പെട്ടു.
ഒരു സംസ്ഥാനത്തെ എം.എൽ.എ. മറ്റൊരു സംസ്ഥാനത്ത് അറിയിച്ച് വരുമ്പോൾ സംസ്ഥാന അതിഥിയാണ്. എല്ലാ സംരക്ഷണവും നൽകേണ്ടത് സ്വീകരിക്കുന്ന സംസ്ഥാനത്തിൻ്റെ കടമയാണ്. ആക്രമണത്തിന് വിധേയനായ എം.എൽ.എ. യെ സംരക്ഷിക്കേണ്ടതിനു പകരം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗിആദിത്യനാഥിന്റെ പോലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയാണുണ്ടായത്. യു.പി. യിൽ സങ്കി ഭരണത്തിൽ ആം ആദ്മി പാർട്ടി നടത്തുന്ന മുന്നേറ്റം സങ്കികളുടെ ഉറക്കം കെടുത്തുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ് ഈ ആക്രമണം എന്നും
സോംനാഥ് ഭാരതി എം.എൽ.എ. യെ ആക്രമിച്ച ബി.ജെ.പി. ഗുണ്ടകളെ അറസ്റ്റ്‌ ചെയ്ത് നിയമത്തിന് മുമ്പിൽ കോണ്ടുവരണമെന്നൂം കൂട്ട് നിന്ന പോലീസ് ഉദ്യോഗസ്ഥരെ മാതൃകപരമായി ശിക്ഷിക്കണമെന്നും
ഈ കിരാത നടപടിക്കെതിരെ പ്രതിഷേധിച്ചു കൊണ്ട് മുഴുവൻ ജനാധിപത്യ വിശ്വാസികളും രംഗത്ത് ഇറങ്ങണമെന്നും
ആം ആദ്മി പാർട്ടി മൂവാറ്റുപുഴ നിയോജകമണ്ഡലം കോർഡിനേറ്റർ നൗഷാദ് രണ്ടാർകര സെക്രട്ടറി ഷിഫാസ് ഇബ്രാഹിം എന്നിവർ
ആവശ്യപ്പെട്ടു.

Back to top button
error: Content is protected !!
Close