ആം ആദ്മി പാർട്ടി മൂവാറ്റുപുഴയുടെ ആഭിമുഖ്യത്തിൽ കർഷക സമരത്തിന് ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചു.

 

മുവാറ്റുപുഴ: ആം ആദ്മി പാർട്ടി മൂവാറ്റുപുഴ യുടെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി മൂവാറ്റുപുഴയുടെ ആഭിമുഖ്യത്തിൽ കർഷക സമരത്തിന് ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചു. ജനുവരി 3 ന് (ഞായർ) ഉച്ചക്ക് 1.45 മുനിസിപ്പൽ ലൈബ്രറി ഹാളിൽ ചേർന്ന പൊതുസമ്മേളനത്തിൽ മൂവാറ്റുപുഴ മണ്ഡലത്തിലെ നിരവധി പ്രവർത്തകർ പങ്കെടുത്തു. എറണാകുളം ജില്ലാ കോർഡിനേറ്റർ അഡ്വ. ജോസ് ചിറമേലിന്റെ അധ്യക്ഷതയിൽ സമ്മേളനം ചേർന്നു. പാർട്ടിയുടെ മുന്നോട്ടുള്ള പ്രവർത്തനകളുടെ ഏകോപനത്തെ കുറിച്ചും പാർട്ടിയിലേക് കടന്നു വരുന്ന പുതിയ മെമ്പർമാർക്കുള്ള മെമ്പർഷിപ് വിതരണത്തിന്റ സാധ്യതകളെ കുറിച്ചും ചർച്ച ചെയ്തു. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റിയിലേക്കും അദ്ഹോക് കോർഡിനേറ്റർമാരെയും സെക്രട്ടറിമാരെയും അഡ്വ. ജോസ് ചിറമേലിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുത്തു. മൂവാറ്റുപുഴ മണ്ഡലം അദ്ഹോക് കമ്മിറ്റിയുടെ കോർഡിനേറ്റർ ആയി നൗഷാദ് രണ്ടാർകരെയെയും സെക്രട്ടറി ആയി ഷിഫാസ് ഇബ്രാഹിമിനേയും തെരഞ്ഞെടുത്തു. തുടർന്ന് നടന്ന കർഷക ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ കോർഡിനേറ്റർ സംസാരിച്ചു.

Back to top button
error: Content is protected !!