റേഡിന്റെ ശോചനീയാവസ്ഥക്കെതിരെ ഒപ്പുശേഖരണവും പ്രതിഷേധവും നടത്തി ആം ആദ്മി പാര്‍ട്ടി

കോതമംഗലം: വാരപ്പെട്ടി പഞ്ചായഞ്ഞ് ഒന്നാം വാര്‍ഡില്‍ കോഴിപ്പിള്ളി മുതല്‍ മാതിരപ്പിള്ളി പള്ളിപ്പടിവരെയുള്ള റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടി വാരപ്പെട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒപ്പുശേഖരണവും ധര്‍ണ്ണയും നടത്തി. കോതമംഗലം -വാഴക്കുളം, കൊച്ചി- മധുര ദേശീയപാത എന്നീ റോഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മൂന്നു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് തകര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. റോഡിലെ യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ നല്‍കിയെങ്കിലും നടപടിയാകാത്തതിനെ തുടര്‍ന്ന് യാത്രക്കാരുടെയും നാട്ടുകാരുടെയും ഒപ്പുശേഖരിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് പാര്‍ട്ടി. നായോജക മണ്ഡലം പ്രസിഡന്റ് ജിജോ പൗലോസ് ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോഴിപ്പിള്ളി പാലത്തിന് സമീപം ചേര്‍ന്ന യോഗം ആം ആദ്മി പാര്‍ട്ടി വാരപ്പെട്ടി പഞ്ചായത്ത് സെക്രട്ടറി പിയേഴ്‌സണ്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് ജോയി കാട്ടുചിറ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം എല്‍ദോപീറ്റര്‍, നിയോജക മണ്ഡലം സെക്രട്ടറി വിജോയി പുളിക്കല്‍, വൈസ് പ്രസിഡന്റ് നൗഷാദ് കോണിക്കല്‍, കെ.എസ് ഗോപിനാഥ്, ഷാജു കെ.പി, ബാബു പീച്ചാട്ട്, ഷാജന്‍ കറുകടം, രവി ഇഞ്ചൂര്‍, ചെറിയാന്‍, ശാന്തമ്മ ജോര്‍ജ്,കുഞ്ഞു തൊമ്മന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!