വാഴക്കുളം ശ്രീ കൃഷ്ണ ഗ്യാസ് ഏജന്‍സിയില്‍ ആധാര്‍ മസ്റ്ററിംഗ് ആരംഭിച്ചു

വാഴക്കുളം : ഓയില്‍ കോര്‍പ്പറേഷനുകളുടെ നിര്‍ദ്ദേശ പ്രകാരം വാഴക്കുളം ശ്രീ കൃഷ്ണ ഗ്യാസ് ഏജന്‍സിയില്‍ ആധാര്‍ മസ്റ്ററിംഗ് ആരംഭിച്ചു. ഇകെവൈസി അപ്‌ഡേഷന്‍ എന്ന മസ്റ്ററിംഗ് പ്രക്രീയ ഉപഭോക്താവിന്റെ വിരളടയാളം അല്ലെങ്കില്‍ ഫെയ്‌സ് റെക്കഗനൈസേഷന്‍ വഴിയാണ് നടക്കുക. ഉപഭോക്താവിന് നേരിട്ട് ഏജന്‍സിയിലെത്തി ബയോമെട്രിക് സംവിധാനം രേഖപ്പെടുത്താവുന്നതാണ്. ഞായറാഴ്ച രാവിലെ 9 മുതല്‍ 1 വരെ ഇകെവൈസി അപ്‌ഡേഷനുള്ള സൗകര്യം വാഴക്കുളം ശ്രീ കൃഷ്ണ ഗ്യാസ് ഏജന്‍സിയില്‍ ഉണ്ടായിരിക്കുന്നതാണ്. മരണപ്പെട്ടുപോയ ഉപഭോക്താക്കളുടെ പേരില്‍ നിന്നും തൊട്ടടുത്ത ബന്ധുവിന്റെ പേരിലേക്ക് ഗ്യാസ് കണക്ഷന്‍ മാറ്റാവുന്നതാണ്. അവസാന തീയതി നിശ്ചയിച്ചിട്ടില്ല.

 

Back to top button
error: Content is protected !!