മൂവാറ്റുപുഴ ഹെഡ് പോസ്റ്റോഫീസില്‍ ആധാര്‍ മേള സംഘടിപ്പിക്കും

മൂവാറ്റുപുഴ: മുവാറ്റുപുഴ ഹെഡ് പോസ്റ്റോഫീസില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ആധാര്‍ മേള സംഘടിപ്പിക്കും. ആധാര്‍ സംബന്ധമായ തെറ്റ് തിരുത്തലുകളും, പുതിയ ആധാര്‍ (18 വയസ്സില്‍ താഴെ ഉള്ളവര്‍ക്ക്) എടുക്കുന്നതിനും, 5 വയസ്സിലെയും 15 വയസ്സിലെയും ആധാര്‍ പുതുക്കുന്നതിനും, കൂടുതല്‍ രേഖകള്‍ ചേര്‍ക്കുന്നതിനും, ഫോട്ടോ മാറ്റുന്നതിനുമുള്ള സൗകര്യം മേളയില്‍ സൗജന്യമായിരിക്കും. പേര്, അഡ്രസ്, ജനന തീയതി മാറ്റുന്നതിന് ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, എസ്എസ്എല്‍സി ബുക്ക്, ജനന സര്‍ട്ടിഫിക്കറ്റ്, വോട്ടര്‍ ഐഡി, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക്, റേഷന്‍ കാര്‍ഡ്, എസ്രാം കാര്‍ഡ് തുടങ്ങിയ എല്ലാ രേഖകളും കരുതേണ്ടതാണ്.പുതുതായി ആധാര്‍ എടുക്കുന്ന കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്, അച്ഛന്റെ അല്ലെങ്കില്‍ അമ്മയുടെ ആധാറുമായി വേണം മേളയില്‍ പങ്കെടുക്കുവാന്‍.. തിങ്കളാഴ്ച 9 മുതല്‍ 5 വരെയാണ് മേള ഒരുക്കിയിരുക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9497032231 എന്ന നമ്പറുമായി ബന്ധപ്പെടുക.

Back to top button
error: Content is protected !!