നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ
നിര്‍മല കോളേജില്‍ ആധാര്‍ മേള സംഘടിപ്പിച്ചു

മൂവാറ്റുപുഴ: നിര്‍മല കോളേജിലെ ഡിപ്പാര്‍ട്‌മെന്റ് ഓഫ് കോമേഴ്സ് സെല്‍ഫ് ഫൈനാന്‍സിങ്ങും തപാല്‍ വകുപ്പും സംയുക്തമായി ആധാര്‍ മേള സംഘടിപ്പിച്ചു.കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ.വി തോമസ് ഉദ്ഘാടനം ചെയ്തു. മേളയില്‍ 200 ല്‍ അധികം ആളുകള്‍ പങ്കെടുത്തു. ജനസേവ കേന്ദ്രങ്ങളിലെ വര്‍ധിച്ചുവരുന്ന തിരക്ക് മൂലം പലതവണ ആയി ആധാര്‍ പുതുക്കാന്‍ പറ്റാത്ത നിരവധി പേര്‍ക്ക് സംരംഭം ഗുണകരമായി. സസ്റ്റേനബിള്‍ ഡെവലപ്‌മെന്റ് ഗോളിന്റെ ഭാഗമായി കോളേജ് നടത്തിയ മേളയില്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍,അനധ്യാപകര്‍,സമൂഹ വാസികള്‍ എന്നിവര്‍ ഗുണഭോക്താക്കള്‍ ആയി.