ഓട്ടോറിക്ഷ മറിഞ്ഞ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൂത്താട്ടുകുളം: ഓട്ടോറിക്ഷ മറിഞ്ഞ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഒലിയപ്പുറം കടനാക്കുഴിപ്പറന്പില്‍ ഹേമന്ത് (32) ആണ മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ചോരക്കുഴിയില്‍ ഹേമന്ത് ഓടിച്ചിരുന്ന ഓട്ടോറിക്ഷ മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹേമന്ത് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. സംസ്‌കാരം ഇന്നലെ 4ന് സമുദായം ശ്മശാനത്തില്‍. മാതാവ് :തങ്ക ശശി ( കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍, തിരുമാറാടി പഞ്ചായത്ത്). സഹോദരി : ഹിമ.

Back to top button
error: Content is protected !!