കുത്തുകുഴിയിലുണ്ടായ ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

കോതമംഗലം:കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ കുത്തുകുഴിയിലുണ്ടായ വാഹനാപകടത്തില്‍ മുരിക്കാശ്ശേരി പൂമാങ്കണ്ടം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. പൂമാങ്കണ്ടം സ്വദേശി അമ്പഴത്തുങ്കല്‍ നിഖില്‍ സെബാസ്റ്റ്യന്‍(23) ആണ് മരിച്ചത്. എറണാകുളത്തെ ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് വരുന്ന വഴി ശനി രാവിലെ കുത്തുകുഴിയിലാണ് അപകടമുണ്ടായത്.
അമിതവേഗതയില്‍ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ പിക്കപ്പ് വാന്‍ നിഖില്‍ സഞ്ചരിച്ചിരുന്ന ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ നിഖിലിനെ ഉടന്‍തന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

 

Back to top button
error: Content is protected !!