നഗരസഭയില്‍ മാലിന്യ പരിപാലന രൂപരേഖ തയാറാക്കും

മൂവാറ്റുപുഴ നഗരസഭയുടെ നിലവിലുള്ള ഖരമാലിന്യ പരിപാലന പ്രവര്‍ത്തനങ്ങളിലുള്ള പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കുന്നതിനും മാലിന്യ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുമായി ദീര്‍ഘകാല സമഗ്ര ഖര മാലിന്യ രൂപരേഖ തയ്യാറാക്കുന്നു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കേരള ഖര മാലിന്യ പരിപാലന പദ്ധതി നിയമിക്കുന്ന വിദഗ്ദര്‍ ആയിരിക്കും രൂപരേഖ തയ്യാറാക്കുക. ആദ്യപടിയായി പൊതുസമൂഹത്തിന്റെ അഭിപ്രായങ്ങള്‍ ശേഖരിക്കുവാനായി പൊതു കൂടിയാലോചന യോഗം മൂവാറ്റുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ചേര്‍ന്നു.
നഗരസഭയ്ക്ക് അടുത്ത 25 വര്‍ഷത്തേക്കുള്ള മാലിന്യ പരിപാല രൂപരേഖ തയാറാക്കുകയാണ് ലക്ഷ്യം. നാല് ഗ്രൂപ്പുകളായി തിരിഞ്ഞുള്ള ചര്‍ച്ചക്ക് ശേഷം നിര്‍ദേശങ്ങള്‍ നല്‍കി. കേരള ഖര മാലിന്യ പരിപാലന പദ്ധതി നിയമിച്ചിട്ടുള്ള വിദഗ്ദര്‍ നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് സമഗ്രമായ പ്ലാന്‍ തയ്യാറാക്കും. വിവിധ സര്‍ക്കാര്‍ പദ്ധതികളിലെ ഫണ്ടുകള്‍ സംയോജിപ്പിച്ചായിരിക്കും രൂപരേഖ പ്രാവര്‍ത്തികമാക്കുന്നത്. നഗരസഭ ചെയര്‍മാന്‍ പി പി എല്‍ദോസ്, ഖര മാലിന്യ പരിപാലന പദ്ധതി സോഷ്യല്‍ എക്‌സ്‌പെര്‍ട്ട് എസ്. വിനു, നഗരസഭ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് എഞ്ചിനീയര്‍ അപര്‍ണ ഗിരീഷ്, എന്നിവര്‍ നേതൃത്വം നല്‍കി. കൗണ്‍സിലര്‍മാര്‍, പോലീസ് ഡിപ്പാര്‍ട്‌മെന്റ്, ഫയര്‍ ഫോഴ്‌സ്, സ്‌കൂളുകള്‍, വ്യാപാരി വ്യെവസായി, റെസിഡന്‍സ് അസോസിയേഷനുകള്‍, വാട്ടര്‍ അതോറിറ്റി, കുടുംബശ്രീ, ഹരിതകര്‍മസേന, ശുചിത്വ മിഷന്‍, കില, നഗരസഭ ആരോഗ്യ വിഭാഗം, ടെക്‌നിക്കല്‍ കണ്‍സള്‍റ്റന്റ്‌സ് എന്നിവരുടെ പ്രതിനിധികള്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!