
മടക്കത്താനം: സ്‌കൂട്ടറും പിക്കപ്പും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. മടക്കത്താനം തൊട്ടിയില്‍ മോഹനന്റെ മകന്‍ അമല്‍ജിത്ത് (21) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9ഓടെ മടക്കാത്തനം അച്ചന്‍കവലയിലാണ് അപകടമുണ്ടായത്. തൊടുപുഴയില്‍ നിന്ന് മടക്കത്താനത്തേയ്ക്ക് വരികയായിരുന്ന അമല്‍ജിത്ത് സഞ്ചരിച്ച സ്‌കൂട്ടര്‍ മൂവാറ്റുപുഴയില്‍ നിന്ന് തൊടുപുഴയിലേയ്ക്ക് പോവുകയായിരുന്ന പിക്കപ്പില്‍ ഇടിക്കുകയായിരുന്നു. അമല്‍ജിത്തിനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൊടുപുഴയിലെ സഹകരണബാങ്ക് ജീവനക്കാരനാണ് മരിച്ച അമല്‍ജിത്ത്. സംസ്‌കാരം ചൊവ്വാഴ്ച 3.30ന് തൊടുപുഴയിലെ പൊതുശ്മശാനത്തില്‍. മാതാവ്: ബിജിമോള്‍.