ബെന്നി ബെഹനാന്‍ എംപിയ്ക്ക് സ്വീകരണവും, ഫാ. ജോര്‍ജ് മാന്തോട്ടം കോര്‍ എപ്പിസ്‌കോപ്പയ്ക്ക് ആദരവും നല്‍കി വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

മൂവാറ്റുപുഴ: ബെന്നി ബെഹനാന്‍ എംപിയ്ക്ക് സ്വീകരണവും, സപ്തതിയുടെ നിറവിലെത്തിയ ഫാ. ജോര്‍ജ് മാന്തോട്ടം കോര്‍ എപ്പിസ്‌കോപ്പയ്ക്ക് ആദരവും അര്‍പ്പിച്ച് വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമാദരം പരിപാടി സംഘടിപ്പിച്ചു. ജോര്‍ജ് മാന്തോട്ടം കോര്‍എപ്പിസ്‌കോപ്പയെ ആദരിച്ച് ബെന്നി ബെഹനാന്‍ എം.പി ചടങ്ങുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ സ്‌കൂളിനായി മാനേജര്‍ കമാന്‍ഡര്‍ സി.കെ. ഷാജി മാന്തോട്ടം കോര്‍എപ്പിസ്‌കോപ്പയെ ആദരിച്ചു.ഫാ. ജോര്‍ജ് മാന്തോട്ടം കോര്‍ എപ്പിസ്‌കോപ്പ മറുപടി പ്രസംഗം നടത്തി. ബെന്നി ബെഹനാന്‍ എം.പിയെ സ്റ്റാഫ് സെക്രട്ടറി ബിന്‍സി ചെറിയാന്‍, അധ്യാപകന്‍ ജൂണോ ജോര്‍ജ്, പി.ടി.എ വൈസ് പ്രസിഡന്റ് എന്‍.എം നാസര്‍, മുന്‍ പി.ടി.എ പ്രസിഡന്റ് എം.ടി. ജോയി എന്നിവര്‍ പൊന്നാടയണിയിച്ച് സ്വീകരിച്ചു. സ്‌കൂള്‍ മാനേജര്‍ കമാന്‍ഡര്‍ സി.കെ. ഷാജി അധ്യക്ഷത വഹിച്ച യോഗത്തില്‍ അക്കാദമിക് കൗണ്‍സില്‍ അംഗം സുധീഷ് എം., പ്രധാന അധ്യാപിക ജീമോള്‍ കെ. ജോര്‍ജ്, പ്രിന്‍സിപ്പല്‍ ബിജുകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!