യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം നടത്തി

കവളങ്ങാട്: കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും പല്ലാരിമംഗലം ദേശീയ വായനശാലയും സംയുക്തമായി ക്വിസ് മത്സരം നടത്തി. പല്ലാരിമംഗലം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹാളില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായാണ് ക്വിസ് മത്സരം നടത്തിയത്. മുഹമ്മദ് അസ്ലം ഒന്നാം സ്ഥാനവും, ഫിദ ഫാത്തിമ രണ്ടാം സ്ഥാനവും നേടി. ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് അസ്ലമിന് ഹെഡ്മാസ്റ്റര്‍ പി.എന്‍ സജിമോനും, രണ്ടാം സ്ഥാനം നേടിയ ഫിദ ഫാത്തിമക്ക് പിടിഎ പ്രസിഡന്റ് പി.എ റഷീദും സമ്മാനം വിതരണം ചെയ്തു.

Back to top button
error: Content is protected !!