മണിപ്പൂര്‍ കലാപം: ആവോലിയില്‍ പന്തം കൊളുത്തി പ്രതിഷേധ റാലി സംഘടിപ്പിച്ചു

ആവോലി : മണിപ്പൂര്‍ കലാപത്തിനും ദുരന്തങ്ങള്‍ക്കും, ആലുവായില്‍ 5 വയസ്സുകാരിയെ ചാന്ദ്‌നിയെ തട്ടിക്കൊണ്ടുപോയി അതിദാരുണമായി പീഡിപ്പിച്ചു കൊല ചെയ്തതിലും പ്രതിഷേധിച്ച് ആവോലി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്സിന്റെ നേതൃത്വത്തില്‍ ആവോലിയില്‍ പന്തം കൊളുത്തി പ്രതിഷേധ റാലി സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച പന്തം കൊളുത്തി പ്രകടനം പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആന്‍സമ്മ വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു. പതിനൊന്നാം വാര്‍ഡ് മെമ്പര്‍ അഡ്വ: ഷാജു വടക്കന്‍, പതിന്നാലാം വാര്‍ഡ് മെമ്പര്‍ രാജേഷ് പൊന്നുംപുരയിടം, ആവോലി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സ്മിത വിനു എന്നിവര്‍ റാലിയ്ക്ക് നേതൃത്വം നല്‍കി.

Back to top button
error: Content is protected !!