ലീഗല്‍സര്‍വീസസ് കമ്മറ്റിയും മെന്റര്‍അക്കാഡമിയും നേതൃത്വത്തില്‍ വ്യക്ഷതൈ പദ്ധതി

കോതമംഗലം താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റിയുടെയും മെന്റര്‍ അക്കാഡമിയുടെയും നേതൃത്വത്തില്‍ പൊതു ഇടങ്ങളില്‍ വ്യക്ഷതൈകള്‍ നട്ടു സംരക്ഷണവും തൈകള്‍ വിതരണം ചെയ്യുകയും നടത്തുന്ന പദ്ധതിക്ക് തുടക്കമായി. കോതമംഗലം നഗര പരിധിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും വിദ്യാലയങ്ങളുടെയും പരിസരങ്ങള്‍ , പൊതുയിടങ്ങളില്‍ എന്നിവിടങ്ങളിലായി 1001 വൃക്ഷ തൈകള്‍ നട്ടു സംരക്ഷിക്കുന്ന പദ്ധതിയാണ് ഉത്ഘാടനം ചെയ്തത്. പരിസ്ഥിതി ദിനത്തില്‍ തുടങ്ങി അടുത്ത വര്‍ഷം പരിസ്ഥിതി ദിനം വരെ നീണ്ടു നില്‍ക്കുന്ന പദ്ധതിയാണ് ഉത്ഘാടന ചെയ്തത്. മെന്റര്‍ അക്കാഡമി കാമ്പസില്‍ നടന്ന ചടങ്ങില്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റി ചെയര്‍മാനും മജിസ്‌ട്രേറ്റുമായെ പ ഇ.എന്‍. ഹരിദാസന്‍ പദ്ധതിയുടെ ഉത്ഘാടനം നിര്‍വ്വഹിച്ചു. വൃക്ഷ തൈകളുടെ വിതരണ ഉത്ഘാടനം കോതമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി എ .ജലീല്‍ നിര്‍വ്വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം യൂണിറ്റ് പ്രസിഡന്റ് എല്‍ദോസ് ചേലാട്ട് , മെറ്റര്‍ അക്കാഡമി ഡയറക്ടര്‍മാരായ ഷിബു പള്ളത്ത്, ആശ ലില്ലി തോമസ്, കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി ജോഷി അറക്കല്‍,
കോതമംഗലം പ്രസ് ക്ലബ് പ്രസിഡന്റ് സോണി നെല്ലിയാനി, സെക്രട്ടറി ലെത്തീഫ്
കുഞ്ചാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!