പായിപ്രയില്‍ ടി.വി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം

മൂവാറ്റുപുഴ: ദേഹത്തേക്ക് ടിവി മറിഞ്ഞ് വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. പായിപ്ര മൈക്രോ ജംഗ്ഷന്‍ പൂവത്തുംചുവട്ടില്‍ അനസിന്റെ മകന്‍ അബ്ദുല്‍ സമദാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9:30 ഓടെ സ്റ്റാന്‍ഡിനൊപ്പം ടിവി കുഞ്ഞിന്റെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. കുട്ടി ടിവിയില്‍ പിടിച്ച് കളിക്കുന്നതിനിടയിലാണ് ദേഹത്തേക്ക് മറിഞ്ഞ് വീണത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ പേഴയ്ക്കാപ്പിള്ളിയിലെയും, തുടര്‍ന്ന് എറണാകുളത്തെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു. മാതാവ് – നൂഫിയ. സഹോദരങ്ങള്‍: ഫാത്തിമ, ഐഷ, ഇഹ്രാഹിം.

 

Back to top button
error: Content is protected !!