അപകടംനാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിയിരുന്ന മൂവാറ്റുപുഴ സ്വദേശി മരിച്ചു

മൂവാറ്റുപുഴ: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിയിരുന്ന മൂവാറ്റുപുഴ സ്വദേശിയായ യുവാവ് മരിച്ചു. കരിമക്കാട്ട് മുഹമ്മദ് ആഷിക് (26) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച (15) കോട്ടയത്ത് ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് 9.30ഓടെയാണ് മരിച്ചത്. വാഹനകച്ചവടം നടത്തി വരികയായിരുന്ന ആഷിക് സഞ്ചരിച്ച ടോറസ് ലോറി വെള്ളിയാഴ്ച പുലര്‍ച്ചെ 3ഓടെ നാട്ടകത്ത് കടയിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട്‌നല്‍കും. സംസ്‌കാരം ഇന്ന് 5ന് മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാ മസ്ജിദില്‍. പിതാവ്: കരീം. മാതാവ്: ഷഫീല. ഭാര്യ: ഇര്‍ഫാന. സഹോദരങ്ങള്‍: അഫാലിക്, ആയിഷ.