ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു

കോതമംഗലം: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. തൃക്കാരിയൂര്‍ തുളുശേരികവല കോളനിയില്‍ കളമ്പനാട്ട് കെ.എസ്. ശ്രീജിത്ത് (45) ആണ് മരിച്ചത്. മറ്റൊരാളുടെ ബൈക്കിന് പിന്നില്‍ സഞ്ചരിക്കവെ ഞായറാഴ്ച വൈകുന്നേരം ചേലാട് മിനിപ്പടിയിലായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീജിത്ത് കോട്ടയം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 9.30ഓടെ മരിച്ചു. ആശാരിപ്പണിക്കാരനാണ്. സംസ്‌കാരം നടത്തി. ഭാര്യ: ഷീജ.

 

Back to top button
error: Content is protected !!