പുത്തന്‍കുരിശ് പോലീസ് സ്റ്റേഷനിലേയ്ക്ക് മാര്‍ച്ച് സംഘടിപ്പിച്ചു

കോലഞ്ചേരി : കോണ്‍ഗ്രസ് നേതാക്കള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും എതിരെ അടിസ്ഥാനരഹിതമായ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന രാഷ്ട്രീയ പകപോക്കലിനെതിരെ പുത്തന്‍കുരിശ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പുത്തന്‍കുരിശ് പോലീസ് സ്റ്റേഷനിലേയ്ക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന് ചൂണ്ടിയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് പോലീസ് സ്റ്റേഷന് മുന്നില്‍ തടഞ്ഞു. തുടര്‍ന്ന നടന്ന യോഗം കെ പി സി സി സെക്രട്ടറി റ്റി എം സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. ഭരണഘടന ശില്പികള്‍, വിമര്‍ശിക്കുന്നവരെ ചേര്‍ത്ത് നിര്‍ത്തിയും പത്ര സ്വാതന്ത്ര്യവും പൗരസ്വാതന്ത്ര്യവും മത സ്വാതന്ത്ര്യവും നല്‍കി രൂപം കൊടുത്ത സ്വതന്ത്ര ഇന്ത്യയാണെന്ന് ഓര്‍ക്കണമെന്നും, ഒന്നു ഇല്ലായ്മയില്‍ നിന്ന് ലോകത്തെ പ്രബല ശക്തിയാക്കിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാക്കളെ കള്ളക്കേസുകളെടുത്ത് പിണറായി സര്‍ക്കാര്‍ വിരട്ടാന്‍ നോക്കരുതെന്നും റ്റി എം സക്കീര്‍ ഹുസൈന്‍ പറഞ്ഞു. യോഗത്തില്‍ പുത്തന്‍കുരിശ് ബ്ലോക്ക് പ്രസിഡന്റ് പോള്‍സണ്‍ പീറ്റര്‍ അധ്യക്ഷത വഹിച്ചു. ഡി സി സി സെക്രട്ടറിമാരായ സി പി ജോയി, കെ പി തങ്കപ്പന്‍, സുജിത് പോള്‍ മറ്റ് നേതാക്കന്‍മ്മാരായ നിബു കെ കുര്യാക്കോസ്, മഹിള കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിന്ദു റെജി, ലിസി അലക്‌സ്, ഗീവര്‍ഗീസ് ബാബു ,എന്‍ എന്‍ രാജന്‍ ,അനി ബെന്‍ കുന്നത്ത് , കെ ജി സാജു , ശ്രീവത്സലന്‍പിള്ള , പ്രിന്‍സ് സി മാത്യൂ , കെ എ വര്‍ഗീസ്, പീറ്റര്‍ കുപ്ലാശേരി, ബെന്നി പുത്തന്‍വീടന്‍ , മനോജ് കാരക്കാട്ട്, ഇ എം നവാസ് ബ്ലോക്ക്, മണ്ഡലം ബൂത്ത് പോഷകസംഘടന നേതാക്കളും പങ്കെടുത്തു.

 

 

Back to top button
error: Content is protected !!